---
title: "ഗതാഗതക്കുരുക്കിനിടയിലൂടെ  അപകട ഡ്രൈവിങ് ; ബസ് ഡ്രൈവരുടെ ലൈസൻസ് സസ്പെൻസ് ചെയ്തു"
english_title: "Bus driver's license suspended for reckless driving in traffic jam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322384/Bus driver's license suspended for reckless driving in traffic jam"
published_at: "2025-10-24T20:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb99cbbd671_1000371832.png"
keywords: []
---

# ഗതാഗതക്കുരുക്കിനിടയിലൂടെ  അപകട ഡ്രൈവിങ് ; ബസ് ഡ്രൈവരുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

> **Lead Summary:** കൊച്ചി : എറണാകുളം കാലടിയിൽ അപകടകരമായി സ്വകാര്യ ബസ് ഓടിച്ചതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു.

## Article Content

കൊച്ചി : എറണാകുളം കാലടിയിൽ അപകടകരമായി സ്വകാര്യ ബസ് ഓടിച്ചതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു.

ബസിൻ്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. കാലടി പാലത്തിന്റെ അപ്രോച്ച് റോഡിലെ ഗതാഗതക്കുരുക്കിനിടയിലൂടെയായിരുന്നു ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അടിയന്തര അന്വേഷണത്തിന് ഗതാഗത കമ്മിഷണർക്ക് നിർദേശം നൽകി.

തുടർന്ന് ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തു. മാത്രമല്ല, ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും മൂവാറ്റുപുഴ ആർ.ടി.ഒയ്ക്ക് ഇതു സംബന്ധിച്ച് ശുപാർശ നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322384/Bus driver's license suspended for reckless driving in traffic jam)